Home News അബ്ദുല്‍ ലത്തീഫ് ലീഗ്കാരന്‍ തന്നെ, ലീഗുകാര്‍ കണ്ണടച്ചാല്‍ എല്ലാവര്‍ക്കും ഇരുട്ടാവില്ല; സിപിഎം ജില്ലാ സെക്രട്ടറി

അബ്ദുല്‍ ലത്തീഫ് ലീഗ്കാരന്‍ തന്നെ, ലീഗുകാര്‍ കണ്ണടച്ചാല്‍ എല്ലാവര്‍ക്കും ഇരുട്ടാവില്ല; സിപിഎം ജില്ലാ സെക്രട്ടറി

176
0

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് ലീഗ്കാരന്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ. മോഹന്‍ദാസ്

അബ്ദുല്‍ ലത്തീഫ് മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.ലത്തീഫിന്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാന്‍ നേതാക്കള്‍ക്ക് ആര്‍ജ്ജവം ഉണ്ടോ?അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തയാറാവണമെന്നും ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.

”സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും വിളിച്ചുപറയുക എന്ന സ്ഥിരം രീതിയാണ് ഈ കേസിലും ലീഗ് പിന്തുടര്‍ന്നിരിക്കുന്നത്. ലീഗുകാര്‍ കണ്ണടച്ചാല്‍ എല്ലാവര്‍ക്കും കണ്ണടച്ചാല്‍ ഇരുട്ടാവില്ല, തെളിവ് ഇന്ത്യനൂരിലെ പൗരവാലിയാണ്. സിപിഎമ്മിനെ വെല്ലുവിളിക്കുകയല്ല വേണ്ടത് നടപടി സ്വീകരിക്കുകയാണ്” മോഹന്‍ദാസ് പറഞ്ഞു.

മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെ കോയമ്പത്തൂരില്‍ നിന്നാണ് ഇന്നലെ പിടികൂടിയത്. അബ്ദുള്‍ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നു.ഇയാളാണ് വിവാദ വീഡിയോ അപ്ലോഡ് ചെയ്തത്.അബ്ദുള്‍ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം കിട്ടിയെന്നാണ് കൊച്ചി പൊലീസ് വ്യക്തമാക്കുന്നത്.

Previous articleഭരണകൂടം പൊട്ടന്‍കളിക്കരുത്, അഞ്ച് വര്‍ഷമായി എന്താണ് ഇവിടെ നടക്കുന്നത്; നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ സാറാ ജോസഫ്
Next articleദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും, അന്വേഷണം വേണം; ഭയമുണ്ടെന്ന് അതിജീവത കോടതിയില്‍