ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭഗവന്ത് മന്നയെ പ്രഖ്യാപിച്ചു.എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജരിവാളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ മത്സരത്തിനിറക്കണമെന്ന കാര്യത്തില്‍ ജനങ്ങളോട് ആം ആദ്മി പാര്‍ട്ടി അഭിപ്രായം ചോദിച്ചിരുന്നു. അതില്‍ ഫോണിലൂടെയും വാട്ട്സ്ആപ്പിലൂടെയും 93 ശതമാനത്തിലധികം വോട്ടുകളും ഭഗവന്ത് മന്നിന് ലഭിച്ചതായി എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്ന് ശതമാനം വോട്ടുകളാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ ‘ജനത ചുനേഗി അപ്ന സിഎം’ എന്ന പരിപാടിയിലാണ് ജനങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് വേണ്ടി ടെലിഫോണ്‍ വോട്ട് ചെയ്തത്. കെജരിവാളിന് വേണ്ടി ലഭിച്ച വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു.
‘ജനതാ ചുനേഗി അപ്നാ സിഎം’ എന്ന പേരിലാണ് ആം ആദ്മി പാര്‍ട്ടി സര്‍വ്വേ സംഘടിപ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പ്രതികരണങ്ങള്‍ സര്‍വ്വേയിലൂടെ ലഭിക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിലാണ് എട്ടുലക്ഷത്തിനുമേല്‍ ആളുകള്‍ പ്രതികരണം രേഖപ്പെടുത്തിയത്. പാര്‍ട്ടി നല്കിയ ഫോണ്‍ നമ്പരിലേക്ക് പ്രതികരണങ്ങള്‍ എസ്എംഎസ് ആയി അയക്കുവാനായിരുന്നു എഎപിയുടെ നിര്‍ദ്ദേശം.