Home News രാജ്യസഭാ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞു; ആംആദ്മി എംപി സഞ്ജയ് സിംഗിന് സസ്പെന്‍ഷന്‍

രാജ്യസഭാ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞു; ആംആദ്മി എംപി സഞ്ജയ് സിംഗിന് സസ്പെന്‍ഷന്‍

73
0
രാജ്യസഭയില്‍ പ്രതിഷേധിച്ച ഒരു എംപിക്ക് കൂടി സസ്‌പെന്‍ഷന്‍.ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്നലെ സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് സസ്പെന്‍ഷന്‍ നടപടി.
ശേഷിക്കുന്ന സമ്മേളന കാലത്തില്‍ നിന്ന് സഞ്ജയ് സിംഗിനെ സസ്പെന്‍ഡ് ചെയ്തു. ഇതോടെ നടപടിയെടുത്ത പ്രതിപക്ഷ എംപിമാരുടെ എണ്ണം 20 ആയി. ഇന്നലെ അഞ്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 19 എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ പാര്‍ലമെന്റില്‍ ഇത്തവണ സസ്‌പെന്ഡ് ചെയ്യപ്പെട്ടത് 24 എംപിമാരാണ്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ഡോ ശാന്തനു സെന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണിവരെ നിറുത്തി വച്ചു.
Previous articleവരാനിരിക്കുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ പിയറി ഒലിവിയര്‍ ഗൗറിഞ്ചാസ്
Next article‘വിവാദങ്ങള്‍ കാര്യമാക്കുന്നില്ല, ആരെയും തള്ളിപ്പറയില്ല; ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം വേണമെന്ന് നഞ്ചിയമ്മ