Home News പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി

പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി

58
0
മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി.  മുംബൈയില്‍ 26/11 മാതൃകയില്‍ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഈ സംഭവം. ഹോട്ടലില്‍ നാലിടത്ത് ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും, അത് നിര്‍വീര്യമാക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അജ്ഞാതന്‍ ഹോട്ടലിലേക്ക് വിളിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈയിലെ ലളിത് ഹോട്ടലില്‍ വൈകുന്നേരം ആറ് മണിയോടെയാണ് കോള്‍ ലഭിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹോട്ടലില്‍ നാല് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ സ്ഫോടനം നടത്തുമെന്നും അജ്ഞാതന്‍ ഭീഷണിപ്പെടുത്തി. സുരക്ഷാ പരിശോധനയില്‍ ഹോട്ടലില്‍ ഒരിടത്തും ബോംബ് കണ്ടെത്താത്തതിനാല്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു.
രാജ്യത്തെ നടുക്കിക്കൊണ്ടാണ് പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ 2008 നവംബര്‍ 26ന് മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. ലഷ്‌കര്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Previous articleസ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയയാള്‍ അറസ്റ്റില്‍
Next articleയൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം; സമൂഹ മധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ലായെന്ന് കോടതി