Home News പനി ബാധിച്ച് ചികിത്സ തേടിയ ഒന്നര വയസുകാരന്റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു

പനി ബാധിച്ച് ചികിത്സ തേടിയ ഒന്നര വയസുകാരന്റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു

129
0

തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ്. ഒന്നര വയസുകാരന്റെ കാലില്‍ സൂചി കുത്തി തറച്ചെന്ന് പരാതി. അരുവിപ്പുറം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയത്. എസ്.എ.ടി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്.

ഡ്രിപ്പിടാനായി ആദ്യം കയ്യില്‍ സൂചി കുത്തിയെങ്കിലും മാതാപിതാക്കള്‍ കുഞ്ഞിന് വേദനിക്കുന്നു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാലില്‍ കുത്തുകയായിരുന്നു.

തുടര്‍ന്ന് സൂചി ഒടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഡോക്ടര്‍ തന്നെയാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. ആശുപത്രിയിലെ നേഴ്‌സുമാര്‍ മോശമായി പെരുമാറിയെന്നും, കുഞ്ഞിന്റെ കാലിലും സൂചി കുത്തരുതെന്ന് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ലെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

 

Previous articleകേരളത്തില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്തണമെന്ന് കളക്ടര്‍മാര്‍ക്ക് ഉത്തരവ്
Next articleസാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന മുന്നറിയിപ്പുമായി റിലയന്‍സ്