Home News ഹര്‍ ഘര്‍ തിരംഗ ; അഞ്ഞൂറു കോടിയുടെ പതാകകള്‍ വിറ്റതായി റിപ്പോര്‍ട്ട്

ഹര്‍ ഘര്‍ തിരംഗ ; അഞ്ഞൂറു കോടിയുടെ പതാകകള്‍ വിറ്റതായി റിപ്പോര്‍ട്ട്

55
0

കഴിഞ്ഞ ദിവസമാണ് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി മിക്ക വീടുകളിലും ദേശീയ പതാക ഉയര്‍ത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അഞ്ഞൂറു കോടി രൂപയുടെ പതാകകള്‍ വിറ്റഴിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ട്രേഡേഴ്‌സ് ബോഡി കോണ്‍ഫെഡറേഷനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ആകെ 30 കോടി പതാകകള്‍ വിറ്റഴിച്ചതായും സിഐഎറ്റി അറിയിച്ചു. ഓഗസ്റ്റ് 13 നും 15 നും ഇടയില്‍ മൂന്ന് ദിവസത്തേക്ക് ആളുകളെ അവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനോ പ്രദര്‍ശിപ്പിക്കാനോ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 22 നാണ് ഈ ക്യാമ്പെയിന്‍ ആരംഭിച്ചത്.

പ്രധാനമന്ത്രി മോദി തുടക്കം കുറിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമാണ് ഹര്‍ ഘര്‍ തിരം?ഗ ക്യാമ്പെയിന്‍. 2021 മാര്‍ച്ചിലാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് പ്രഖ്യാപിച്ചത്.

Previous article‘ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരത’; ഹൈക്കോടതി
Next articleലൈഫ് ഭവന പദ്ധതി: അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു