64-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഡിസംബർ 3 ന് തിരുവനന്തപുരത്ത് തുടക്കമാകും. മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവും പകലുമായി നടക്കുന്ന കായിക മാമാങ്കത്തിൽ ആകെ 98 ഇനങ്ങളിലാണ് മത്സരം നടക്കുക.കൊവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ആദ്യ സ്കൂൾ കായിക മേളയ്ക്കാണ് മറ്റന്നാൾ അനന്തപുരിയിൽ തുടക്കമാകുന്നത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാന നഗരി കായിക മേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. സബ് ജൂനിയർ ബോയ്സ് & ഗേൾസ്, ജൂനിയർ ബോയ്സ് & ഗേൾസ്, സീനിയർ ബോയ്സ് & ഗേൾസ് എന്നീ ആറ് വിഭാഗങ്ങളിലായി ആകെ 2737 കുട്ടികളാണ് പങ്കെടുക്കുന്നത്.86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ഡിസംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ കായികമേളയുടെ ദീപശിഖ തെളിയിക്കുകയും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ കായിക മാമാങ്കത്തിന് ഡിസംബർ 6 സമാപനമാകും