Home News സംസ്ഥാനത്തെ 9500 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ യാഥാർത്ഥ്യമായി: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ 9500 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ യാഥാർത്ഥ്യമായി: മുഖ്യമന്ത്രി പിണറായി വിജയൻ

47
0

സംസ്ഥാനത്തെ ഇൻറർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി കെ-ഫോൺ പദ്ധതി. 9500 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ യാഥാർത്ഥ്യമായി. ഗുണഭോക്താക്കളായി ബിപിഎൽ കുടുംബങ്ങളെ കണ്ടെത്താൻ ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.  നടക്കില്ലെന്ന് കരുതി പ്രതിപക്ഷം എതിർത്തിട്ടും, മാധ്യമങ്ങൾ എഴുതി തള്ളിയിട്ടും സംസ്ഥാനത്തെ ഇൻറർനെറ്റ് വിപ്ലവകരമായ മാറ്റവുമായി കെ-ഫോൺ പദ്ധതി മുന്നോട്ട്. അതേസമയം സംസ്ഥാനത്ത് ഡിജിറ്റൽ സയൻസ് പാർക്കുകൾ പിപിപി മോഡലിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന് സയൻസ് പാർക്ക് സ്ഥാപിക്കും.

Previous articleപാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്നോട്ടില്ല: വിദ്യാഭ്യാസമന്ത്രി
Next articleകെ.എസ്.ആർ.ടി.സി ശമ്പള വിതരണം; വീണ്ടും ഹൈക്കോടതി ഇടപെടൽ