Home News പ്രളയകാലത്ത് കേരളത്തിന്‌ ഭക്ഷ്യധാന്യം സൗജന്യമല്ല: നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ

പ്രളയകാലത്ത് കേരളത്തിന്‌ ഭക്ഷ്യധാന്യം സൗജന്യമല്ല: നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ

18
0
പ്രളയകാലത്ത് കേരളത്തിന്
ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പണം അടച്ചേ മതിയാകുവെന്നും ഇളവില്ലെന്നും കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ. എന്നാൽ കേന്ദ്രസർക്കാരിന്റെ നടപടി മനുഷ്യത്വരഹിതമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു..
പ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചു വാങ്ങുകയാണ് കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടിൽ നിന്നോ സംസ്ഥാനത്തിന് നൽകേണ്ട ഭക്ഷ്യ സബ്സിഡി നിന്നോ കേന്ദ്രനിലപാട്. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുന്ന പണത്തിൽ ഭക്ഷ്യധാന്യങ്ങൾക്കുള്ള തുക കൂടിയുണ്ടെന്നും ഭക്ഷ്യധാന്യത്തിന്റെ പണം പിന്നീട് നൽകുമെന്ന ധാരണയിലാണ് പണം അനുവദിക്കുന്നതെന്നും പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു.തീരുമാനത്തിൽ കടുത്ത എതിർപ്പ് അറിയിച്ചു. ജിഎസ്ടിയിൽനിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും പണം ഈടാക്കുന്നത് നിർത്തലാക്കണമെന്നും യെച്ചൂരി ആവശ്യപെട്ടു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി പണം നൽകുന്ന കേന്ദ്ര സർക്കാർ പ്രളയകാലത്ത് ബുദ്ധിമുട്ടിയ കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
Previous articleവോട്ടർപട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി:അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും
Next articleനടന്‍ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്‍