Home News 5ജി കേരളത്തിലും; കൊച്ചിയില്‍ നാളെമുതല്‍ ലഭ്യമാകും

5ജി കേരളത്തിലും; കൊച്ചിയില്‍ നാളെമുതല്‍ ലഭ്യമാകും

30
0

റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ, ഡല്‍ഹി,കൊല്‍ക്കത്ത നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്.ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബര്‍ അവസാനത്തോടെ, രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു.

Previous articleപത്താൻ സിനിമ വിവാദം: പാർലമെൻ്റിലും ചർച്ചയായി
Next articleഫുട്ബോൾ ഇതിഹാസം കരീം ബെൻസേമ വിരമിച്ചു