Home News നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് പാമ്പ് കടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസമന്ത്രി

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് പാമ്പ് കടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസമന്ത്രി

162
0
v sivankutty

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ച് പാമ്പ് കടിയേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവിനാണ് മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലാണ് സംഭവം. കുമരനെല്ലൂര്‍ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. സ്‌കൂള്‍ ബസില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍ ആണ് കടിയേറ്റതെന്നാണ് വിവരം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണലി ഇനത്തില്‍പ്പെട്ട ചെറിയ പാമ്പാണ് പത്ത് വയസുകാരനായ ആദേശിനെ കടിച്ചത്. ചെറിയ പോറലാണേറ്റത്. അതുകൊണ്ടുതന്നെ വിഷം ശരീരത്തിലിറങ്ങിയില്ല. ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ആദ്യം ഓട്ടുപാറ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളെജിലേക്കും മാറ്റി.

സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി പരിഹരിക്കാന്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

 

Previous articleസില്‍വര്‍ ലൈന്‍ ചര്‍ച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അംഗീകരിക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍
Next articleകെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സിഎംഡി വിളിച്ച ചര്‍ച്ച ബഹിഷ്‌കരിച്ച് യൂണിയനുകള്‍