കോഴിക്കോട് ഓപറേഷന് സൈലന്‍സില്‍ കുടുങ്ങിയത് 36 പേര്. അനധികൃതമായി സൈലന്‍സര്‍ ഓള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു. ഓപറേഷന് സൈലന്‍സിന്റെ ഭാഗമായി കോഴിക്കോട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൈലന്‍സര്‍ ഓള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തത്.
അനധികൃതമായി സൈലന്‍സര്‍ ഘടിപ്പിച്ച് അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്കെതിരെയുള്ള ഓപ്പറേഷന് സൈലന്‍സ് 18 വരെ നടത്താനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ്. ജില്ലയില്‍ നടത്തിയ ഹെല്‍മറ്റ് ധരിക്കാത്തത് അടക്കമുള്ള കേസുകള്‍ ഉള്‍പ്പെടുത്തിയ പരിശോധനയില്‍ 131 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തു. ഇതില്‍ പിഴയായി 351390 രൂപ ഈടാക്കി. കോഴിക്കോട് ആര്.ടി.ഒ സുമേഷിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന.