Home News ഉരച്ചാലും പിടികിട്ടാത്ത മുക്കുപണ്ടം; മൂന്നുകോടിയുടെ തട്ടിപ്പ്

ഉരച്ചാലും പിടികിട്ടാത്ത മുക്കുപണ്ടം; മൂന്നുകോടിയുടെ തട്ടിപ്പ്

110
0

മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. കണ്ണൂര്‍ പാറാലിലെ പടിഞ്ഞാറ്റന്റവിടയില്‍ പി ശോഭന, നരവൂര്‍ വാഴയില്‍ വീട്ടില്‍ അഫ്‌സല്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഉരച്ചു നോക്കിയാല്‍ മുക്കുപണ്ടം ആണെന്നു പോലും മനസിലാക്കാന്‍ സാധിക്കാത്ത വിധത്തിലാണ് സംഘം ആഭരണം നിര്‍മ്മിക്കുന്നത്. ഇതിനായി ഇവര്‍ മു്ക്കുപണ്ടത്തില്‍ സ്വര്‍ണം പൂശുന്നതാണ് പതിവ്.

എട്ടു ഗ്രാം മുക്കുപണ്ടത്തില്‍ അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ സ്വര്‍ണം പൂശും. ഇത്തരം ആഭരണങ്ങള്‍ ഉരച്ച് നോക്കിയാലും വ്യാജനാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. 15 ഓളം ബാങ്കുകളില്‍ വലിയ അളവില്‍ സ്വര്‍ണം പണയം വച്ച് മൂന്ന് കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന് കിട്ടിയ വിവരം.

Previous articleക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് വിട; മൃതദേഹം സംസ്‌കരിച്ചു
Next articleസംസ്‌കാരത്തോടെ വസ്ത്രം ധരിക്കണം; അനശ്വരക്കും അനിഖക്കും സൈബര്‍ ആക്രമണം