Home News രാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകള്‍; കേരളത്തില്‍ ഇന്ന് 1370 പേര്‍ക്ക് രോഗം

രാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകള്‍; കേരളത്തില്‍ ഇന്ന് 1370 പേര്‍ക്ക് രോഗം

183
0

രാജ്യത്ത് 2745 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,55,314 പരിശോധനകള്‍ നടത്തി. ഇതിലാണ് 2745 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 18,386. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,236 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,17,810 ആയി.

കേരളത്തില്‍ ഇന്നും കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം കേരളത്തില്‍ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്. ഇവിടെ ഇന്ന് മാത്രം 463 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു.

 

Previous articleപോപ്പുലര്‍ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു
Next articleജാതി സെന്‍സസുമായി ബിഹാര്‍ സര്‍ക്കാര്‍ മുന്നോട്ടേക്ക്; എതിര്‍പ്പുമായി ബിജെപി