ഇരുപത്തിയോഴാമത് രാജ്യാന്തര ചലചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയുമ്പോള്‍ അഭയാർത്ഥി ജീവിതം പ്രമേയമാക്കിയ ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുക. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും വലിയ ജനപ്രീതിയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലെത്തുന്ന അഭയാർഥികളായ പെൺകുട്ടിയുടെയും സഹോദരന്റെയും കഥ പറയുന്ന ‘ടോറി ആൻഡ് ലോകിത’ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. ടോറിയും ലോകിതയും അഭയാർഥി ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലേക്കുള്ള മനുഷ്യക്കടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കാൻ ചലചിത്ര മേളയിൽ പുരസ്കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയില്‍ നടക്കുക. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം നിശാഗന്ധി തിയറ്ററിലാണ് ചിത്രം പ്രദശിപ്പിക്കുന്നത്.ദാര്‍ദന്‍ ബ്രദേഴ്സാണ് കാൻ ,ലൂമിയർ ,യൂറോപ്യൻ തുടങ്ങിയ അൻപതിലധികം മേളകളിൽ ജനപ്രീതി നേടിയ ചിത്രം ഒരുക്കിയിരിക്കുന്നത്.