Home News ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

105
0
രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയെ ഇന്ന് തിരഞ്ഞെടുക്കും.  എന്‍.ഡി.എ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. രാജ്യസഭയിലെ 233 അംഗങ്ങളും ലോക്സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. വേട്ടെണ്ണലും ഇന്ന് തന്നെ നടക്കും.
നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച ചുമതലയേല്‍ക്കും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്.
ബി.ജെ.പിക്ക് ലോക്‌സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 91 അംഗങ്ങളുമാണ് ഉള്ളത്. കൂടാതെ മായാവതിയുടെ ബി.എസ്.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ജഗ്ദീപ് ധന്‍കറിന് പിന്തുണ നല്‍കി. ഇത്രയും വോട്ടുകള്‍ ലഭിച്ചാല്‍ ധന്‍കര്‍ മൂന്നില്‍ രണ്ട് വോട്ടുകളുടെ പിന്തുണയോടെ വിജയിക്കും.
Previous articleകളിക്കുന്നതിനിടെ കുട്ടിയുടെ തലയില്‍ പാത്രം കുടുങ്ങി
Next articleഅതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്