Home News 2022 – 23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി

2022 – 23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി

33
0

2022 – 23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി. ആകെ സൃഷ്ടിക്കേണ്ട തസ്തികകളുടെ എണ്ണം 6005. പൊതു വിദ്യാഭ്യാസ വകുപ്പ് ധന വകുപ്പിന് ഇത് സംബന്ധിച്ച ശുപാർശ കൈമാറി. 2313 സ്‌കൂളുകളിൽ നിന്നായി 6005 അധിക തസ്തികകളാണ് 2022 – 23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായപ്പോൾ ആകെ സൃഷ്ടിക്കേണ്ടത്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറമാണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ  889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്,62 തസ്തികകൾ.എച്ച് എസ് ടിയിൽ – സർക്കാർ സ്കൂളുകളിൽ – 740ഉം എയിഡഡ് മേഖലയിൽ-568ഉം തസ്തികകളാണ് സൃഷ്ടിക്കേണ്ടത്. യു പി എസ് ടിയിൽ – സർക്കാർ – 730, എയിഡഡ് – 737 എൽ പി എസ് ടി – സർക്കാർ -1086,എയിഡഡ്- 978 എൽപി, യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ ഇപ്രകാരമാണ്. സർക്കാർ സ്കൂളുകളിൽ – 463ഉം എയിഡഡ് സ്കൂളുകളിൽ 604ഉം2019 – 20 വർഷം അനുവദിച്ചു. തുടർന്നുവന്നതും 2022 –  23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകളുടെ കണക്ക് ഇപ്രകാരമാണ്.  സർക്കാർ സ്കൂളുകളിൽ – 1638ഉം എയിഡഡ് മേഖലയിൽ -2925ഉം. ധനവകുപ്പിന്‍റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി  വി ശിവൻകുട്ടി വ്യക്തമാക്കി.

Previous articleബിബിസി ഓഫീസുകളിലെ റെയ്ഡ്: ഇന്ന് പൂർത്തിയായേക്കുമെന്ന് സൂചന
Next articleജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കും; ഉത്തരവിറക്കി കെ എസ്ആര്‍ടിസി