Home News ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

185
0

ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. അവന്തിപോരയിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അവന്തിപോരയിലെ രാജ്‌പോര മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്.

കൊല്ലപ്പെട്ട ഷാഹിദ്, സർക്കാർ ജീവനക്കാരനെയും ഒരു വനിതയെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ മേഖലയിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രണ്ട് എകെ 47 തോക്കുകളും നിർണായക രേഖകളും പിടിച്ചെടുത്തതായി കശ്മീർ ഐജി വിജയകുമാർ വ്യക്തമാക്കി.

Previous articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷയുമായി ഉമാ തോമസ്
Next articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മുഴുവൻ ഉദ്യോഗസ്ഥരും വനിതകളായ പിങ്ക് ബൂത്ത് കൗതുകമാകുന്നു