മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നല്‍കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഔറഗാംബാദിന്റെ പേര് സാംബാജിനഗര്‍ എന്നും ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ഔറംഗാബാദിന്റെ പേര് മാറ്റണമെന്ന് ശിവസേന ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ കലാപം ശക്തമാണ്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിക്കൊപ്പം സഖ്യം ചേരുമെന്ന് പ്രഖ്യാപിച്ചതോടെ ഏത് സമയവും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഘട്ടമാണ്.
ഉദ്ധവ് താക്കറെയോട് വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ആവശ്യപ്പെട്ടിരിക്കുകയാണ്. വിശ്വാസം തെളിയിക്കാനായില്ലെങ്കില്‍ ഉദ്ധവ് സര്‍ക്കാര്‍ രാജി പ്രഖ്യാപിക്കേണ്ടിവരും. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നതിനിടെ കൂടിയാണ് പേര് മാറ്റല്‍ നീക്കങ്ങള്‍