പതിനഞ്ചാം നിയമ സഭയുടെ ഏഴാം സമ്മേളനം ജനുവരിയിലും തുടരും.സഭാ സമ്മേളനം തുടരുന്നതിനാൽ ഗവർണ്ണറുടെ നയപ്രഖ്യാപനം ഉണ്ടാകില്ല. സമ്മേളനത്തിൽ 17 ബില്ലുകൾ പാസാക്കി. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള സർവകലാശാലയുടെ നിയമ ഭേദഗതി ബിൽ ഉൾപ്പെടുത്തി സഭ പാസ്സാക്കിയത്. സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും ഇന്ന് ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.സഭാ സമ്മേളനം ജനുവരിയിൽ തുടരും. സഭ തുടരുന്ന സാഹചര്യത്തിൽ ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകില്ല.അതേ സമയം നയപ്രഖ്യാപനം ഒഴിവാക്കുന്നതിനെ എതിർക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഗവർണറിൽ അവിശ്വാസമുണ്ടെങ്കിൽ ഒഴിവാക്കുന്നത് മന്ത്രിസഭയ്ക്ക് തീരുമാനിക്കാമെന്നും വിഡി സതീശൻ ഡൽഹിയിൽ പ്രതികരിച്ചു.