Home News കശ്മീരില്‍ പത്ത് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍

കശ്മീരില്‍ പത്ത് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍

93
0

കശ്മീരില്‍ പത്ത് ജെയ്ഷെ മുഹമ്മദ് (ജെഎം) ഭീകരര്‍ പിടിയില്‍. താഴ്വരയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്.
സംസ്ഥാന അന്വേഷണ ഏജന്‍സി (എസ്ഐഎ) ആണ് ഇവരെ പിടികൂടിയത്. തീവ്രവാദം, വിഘടനവാദം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഈയിടെ രൂപീകരിച്ച ഏജന്‍സിയാണ് എസ്‌ഐഎ.

ജെയ്ഷെ എമ്മിന്റെ ശൃംഖല കേന്ദ്രീകരിച്ചായിരുന്നു റെയ്ഡുകള്‍. ജെയ്‌ഷെ കമാന്റര്‍മാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് താഴെതട്ടില്‍ പദ്ധതി നടപ്പിലാക്കുന്ന ഭീകരരാണ് അറസ്റ്റിലായത്. കശ്മീരില്‍ കലാപം നടത്താന്‍ രഹസ്യമായി പ്രവര്‍ത്തിക്കണമെന്നതാണ് ഇവര്‍ക്ക് ജെയ്‌ഷെ കമാന്റര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെടാന്‍ വിവിധ രൂപത്തിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു അംഗത്തെ കണ്ടെത്തിയാല്‍ നെറ്റ്വര്‍ക്ക് വിട്ടുവീഴ്ച ചെയ്യാതിരിക്കാനുള്ള തന്ത്രങ്ങളും ഇവര്‍ മെനഞ്ഞിരുന്നു.

സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും, സാമ്പത്തികം ക്രമീകരിക്കുന്നതിനും തെക്കന്‍, മധ്യ കശ്മീരില്‍ ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ സെല്‍ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്കിംഗ് രേഖകള്‍, കൂടാതെ ഒരു ഡമ്മി പിസ്റ്റള്‍ പിടിച്ചെടുത്തതായും ഏജന്‍സി അറിയിച്ചു.

 

Previous articleകെ.എസ്.ഇ.ബി ചെയര്‍മാനെതിരെ സമരം ശക്തമാക്കി തൊഴിലാളി സംഘടനകള്‍; കാനം ഇന്ന് സമരപ്പന്തലിലെത്തും
Next articleവെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചര്‍ച്ചയായില്ല, സൗഹൃദ സന്ദര്‍ശനമെന്ന് വെള്ളാപ്പള്ളി