Home News ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; ജീവനക്കാരുടെ ശമ്പളം കൂട്ടും

ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; ജീവനക്കാരുടെ ശമ്പളം കൂട്ടും

40
0

ആലപ്പുഴയിലെ ഹൗസ് ബോട്ട് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഹൗസ് ബോട്ട് ഉടമകളുമായി സിഐടിയു നേതൃത്വം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.ജീവനക്കാരുടെ ശമ്പളം 12,000 രൂപയില്‍ നിന്ന് 14,000 ആയി ഉയര്‍ത്താന്‍ തീരുമാനമായി. ബാറ്റ 290 ല്‍ നിന്നും 350 രൂപയാക്കി. താല്‍ക്കാലിക ജീവനക്കാരുടെ ദിവസക്കൂലി 900 രൂപയില്‍ നിന്നും 950 ആയി വര്‍ധിപ്പിക്കും. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും ധാരണയായിട്ടുണ്ട്.വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ടാണ് ഹൗസ് ബോട്ട് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ശനിയാഴ്ച സൂചന പണിമുടക്കും തുടര്‍ന്ന് അനിശ്ചിതകാല സമരവും നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്

Previous articleപ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണം: വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗക്ഷേമ ബോർഡ്
Next articleഅനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ച 34,550 പേർക്ക് 5.17 കോടി പിഴ ഈടാക്കി