നിക്ഷേപകരുടെ രോഷം ശമിപ്പിക്കാൻ ഹിൻഡൻബർഗിനെതിരെ പ്രതിരോധം കടുപ്പിക്കാൻ അദാനി. നിലവിലെ വിലത്തകർച്ച താത്കാലികമെന്നും അദാനിയുടെ വാദം.അതിസമ്പന്നപ്പട്ടികയിൽ നിലവിൽ 24ആം സ്ഥാനത്താണ് ഗൗതം അദാനി. നിലവിലുള്ള നിക്ഷേപകരെ ബോധ്യപ്പെടുത്താനായി പുതിയ തന്ത്രങ്ങളാണ് അദാനി ഗ്രൂപ്പ് ആവിഷ്കരിക്കുന്നത്. സ്വതന്ത്ര ഓഡിറ്റിംഗ് നടത്താൻ എന്ന പേരിൽ അക്കൗണ്ടൻസി സ്ഥാപനമായ ഗ്രാൻ്റ് തോൺടണെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഹിൻഡൻബർഗിനെതിരായ കേസുകൾ വാദിക്കാൻ അമേരിക്കൻ നിയമസ്ഥാപനമായ വാച്ച്ടെല്ലിനെ ഏൽപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിൻറെ ഉദ്യോഗസ്ഥ തലപ്പത്ത് സ്ഥാന ചലനങ്ങൾക്കും സാധ്യതയുണ്ട്.നിലവിൽ നേരിടുന്ന വിലത്തകർച്ച താത്കാലികം മാത്രമാണെന്നാണ് ഗൗതം അദാനിയുടെ വാദം. മികച്ച ഭരണ നിർവഹണമാണ് ഞങ്ങളുടെ വിജയത്തിൻ്റെ രഹസ്യമെന്നും അദാനി ആത്മവിശ്വാസം രേഖപ്പെടുത്തുകയാണ്. അതേസമയം, ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി 24ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുമുണ്ട്. ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ രണ്ടാം സ്ഥാനത്ത് തുടർന്നിരുന്ന അദാനിയാണ് ഹിൻഡൻബർഗ് റിപ്പോർട്ടോടെ തകർന്നുപോയത്. ഫെബ്രുവരി 14 വരെയുള്ള കണക്കുകൾ പ്രകാരം അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറാണ്. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം 53 ബില്യൺ ഡോളറും