നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അടുത്തിരിക്കെ ഹിമാചൽ പ്രദേശത്തെ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടു.12 പാർട്ടി ഭാരവാഹികൾ അച്ചടക്ക നടപടി സ്വീകരിച്ചു.
ഹിമാചൽ പ്രദേശിലെ നഗ്രോത നിയമസഭാ മണ്ഡലത്തിലെ നേതാക്കളെയാണ് സസ്പെൻറ് ചെയ്തത്. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ ആദ്യമായി പ്രവർത്തിച്ചതിനാണ് നടപടി.കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ 2017ൽ ബിജെപി വിജയിച്ചത്. ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാമെന്നായിരുന്നു പ്രതീക്ഷ.എന്നാൽ പാർട്ടിയുടെ ഒരു വിഭാഗം നേതാക്കൾ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുകയായിരുന്നു. നഗ്രോതയിൽ വിജയമുറപ്പെന്ന് പ്രാദേശിക നേതൃത്വം അവകാശപെടുന്നുണ്ട്. എന്നാൽ ഇവിടെ പാർട്ടി സ്ഥാനാർത്ഥി ആർ.എസ്.ബാലിക്കെതിരെ പാർട്ടിയുടെ ഒരു വിഭാഗം നേതാക്കൾ പ്രവർത്തിച്ചതായി കണ്ടെത്തി.പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഡിസംബർ എട്ടിനാണ് ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ.