കോണ്ഗ്രസിന് പിന്നാലെ ബിജെപിയും ഹിമാചലിൽ പ്രകടന പ്രകടന പത്രിക പുറത്തിറക്കി.. . അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നാണ് BJP പ്രകടന പത്രികയിൽ പ്രഖ്യാപനം. BJP പ്രകടന പത്രിക സങ്കൽപ് പത്ര് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നന്ദയാണ് പുറത്തിറക്കിയത്.
വാശിയേറിയ മത്സരം നടക്കുന്ന ഹിമാചലിൽ ഹിന്ദുത്വ അജണ്ടയിൽ തന്നെയാണ് ബിജെപി പ്രചാരണം മുന്നോട്ട് പോകുന്നത്.. പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ബി ജെ പി ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.ദേശി
8 ലക്ഷം തോഴിൽ അവസരങൾ വാഗ്ദാനം ചെയ്യുന്ന ബി ജെ പി,
പുതിയ 5 മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നും പറയുന്നു. വഖഫ് ഭൂമി സംബന്ധിച്ച് ജൂഡിഷ്യൽ അന്വേഷ്ണം നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്.സ്ത്രി ശാക്തികരണത്തിന് പ്രാധാന്യം നൽകുന്നതാണ് ബി ജെ പി പ്രകടന പത്രിക.
വനിതകൾക്ക് സൗജന്യ പാചകവാതക സിലണ്ടർ വാഗ്ദാനവുമുണ്ട്. BJP പ്രകടന പത്രികയിൽ
യുവാക്കളുടേയും കർഷകരുടേയും ക്ഷേമത്തിനായി നിരവധി പ്രഖ്യാപനങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം കോണ്ഗ്രസും പ്രകടന പത്രിക പുരത്തിറക്കിയിരുന്നു..