Home News ഹിമാചലിൽ പ്രചരണം ശക്തമാക്കി മുന്നണികൾ

ഹിമാചലിൽ പ്രചരണം ശക്തമാക്കി മുന്നണികൾ

73
0

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. ഇത്തവണ ബിജെപി അധികാരത്തിൽ വരില്ല എന്നതിനാൽ അവർക്ക് എന്തും പറയാമെന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി പ്രഖ്യാപനത്തോടുള്ള ഹരീഷ് ജനാർഥിയുടെ പ്രതികരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുന്നണികൾ ശക്തമാക്കുന്നത്. ബിജെപി മത്സരമാണ് മിക്ക മണ്ഡലങ്ങളിലെങ്കിലും ആംആദ്മിയുടെ വരവ് തള്ളിക്കയറ്റാൻ കഴിയില്ല. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലയായ മണ്ടിയിലടക്കം ശക്തമായ മത്സരമാണ് നടക്കുന്നത്. തിയോഗ് വെളിപ്പെടുന്ന മണ്ഡലങ്ങളിൽ ഇടത്പക്ഷവും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ഷിംലയിൽ ടിക്കേന്ദറാണ് സിപിഐഎം സ്ഥാനാർത്ഥി. മുൻ മേയറായിരുന്ന ടിക്കൻഡർ ശക്തമായ മത്സരമാണ് ഇത്തവണ കാഴ്ചവെക്കുന്നത്. സിറഅറിംഗ് സീറ്റായ തിയോഗ് 11 സീറ്റുകളിൽ സിപിഐഎം മത്സരിക്കുന്നു. ഒരു സീറ്റിൽ സിപിഐയും മത്സരിക്കുന്നുണ്ട്. അതേ സമയം മുന്നണികൾ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അമിത് ഷാ, മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടുന്ന നേതാക്കൾ ഹിമാചലിലേക്ക് എത്തും

Previous articleകുതിരവട്ടത്ത് അന്തേവാസിയുടെ ആത്മഹത്യാ ശ്രമം; ആത്മഹത്യക്ക്  ശ്രമിച്ചത് ദൃശ്യ കൊലക്കേസ് പ്രതി
Next articleവ്യാജ കത്ത് വിവാദം: മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകി