Home News ഹിമാചലിലെ 15-ാമത് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു അധികാരമേറ്റു

ഹിമാചലിലെ 15-ാമത് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു അധികാരമേറ്റു

31
0
തർക്കങ്ങൾക്കൊടുവിൽ ഹിമാചലിൽ സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായി അധികാരമേറ്റു. 15-ാമത്തെ മുഖ്യമന്ത്രിയാണ് അധികാരമേറ്റത്. അതേസമയം ഹിമാചൽ ചരിത്രത്തിൽ ആദ്യമായി ഉപമുഖ്യമന്ത്രി സ്ഥാനത്ത് മുകേഷ് അഗ്നിഹോത്രിയും അധികാരമേറ്റു. ഹിമാചൽ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നീണ്ടുനിന്ന വടംവലികൾക്കൊടുവിലാണ് സുഖ് വീന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ്.
സുഖ് വീന്ദർ സിങിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കുള്ള സുഖ് വീന്ദർ സിംഗിന്റെ കടന്നുവരവ്.വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഉള്ള സ്വീകാര്യതയും,കൂടുതൽ വിദ്യാർത്ഥികളുടെ പിന്തുണയുമാണ് സുഖ് വീന്ദർ സിംഗിനെ മുഖ്യമന്ത്രിയാക്കാനുള്ള കാരണം.ഹിമാചൽ ചരിത്രത്തിൽ ആദ്യമായി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് അഗ്നിഹോത്രിയും അധികാരമേറ്റു.മന്ത്രിസഭ രൂപീകരണം വരും ദിവസങ്ങളിൽ നടക്കും. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഭുപേന്ദർ ഹൂഡ, രാജീവ് ശുക്ല തുടങ്ങിയ പ്രമുഖർ ചടങ്ങിനെത്തി.പിസിസി അധ്യക്ഷ പ്രതിഭ സിംഗിനെ മുഖ്യമന്ത്രിയാക്കാത്തതിൽ ഒരു വിഭാഗം പ്രവർത്തകർ ഇപ്പോഴും അതൃപ്തരാണ്. പ്രതിഭ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിന് സുപ്രധാന വകുപ്പ് നൽകിയതായാണ് സൂചനകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. 
Previous articleമാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി വി. എൻ വാസവൻ
Next articleമാൻധൗസ് ചുഴലി ചക്രവാത ചുഴിയായി; കേരളത്തിലും മഴ കനക്കും