Home News ഹിഗ്വിറ്റ പേര് വിവാദം: സിനിമയ്ക്കുള്ള വിലക്ക് തുടരും

ഹിഗ്വിറ്റ പേര് വിവാദം: സിനിമയ്ക്കുള്ള വിലക്ക് തുടരും

40
0

ഹിഗ്വിറ്റ പേര് വിവാദത്തിൽ സിനിമയ്ക്കുള്ള വിലക്ക് തുടരും. സിനിമയുടെ അണിയറ പ്രവർത്തകരും ഫിലിം ചേംബർ ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ച വിജയിച്ചില്ല.
എൻ.എസ് മാധവന്‍റെ അനുമതിയോടെ മാത്രമേ സിനിമക്ക് ആ പേര് ഉപയോഗിക്കാനാവൂ എന്ന നിലപാട് ഫിലിം ചേംബർ ആവർത്തിച്ചു. എന്നാൽ വിലക്കിനെ നിയമപരമായി നേരിടുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ചിത്രത്തിന്റെ നിർമാതാക്കളും സംവിധായകൻ ഹേമന്ത് നായരുമാണ് ഫിലിം ചേംബർ ഭാരവാഹികളുമായി ചർച്ച നടത്തിയത്. ഹിഗ്വിറ്റ പേര് സംബന്ധിച്ച തർക്കത്തിൽ
നിലപാട് ആവർത്തിക്കുകയായിരുന്നു. ഫിലിം ചേംബർ വിലക്കിയ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫിലിം ചേംബർ അറിയിച്ചതായി സംവിധായകൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണ് എന്നാണ് ഫിലിം ചേംബറിൻ്റെ നിലപാട് എൻ.എസ്.മാധവന്റെ ഹിഗ്വിറ്റ കഥയും, സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ല, അതിനാൽ കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സംവിധായകൻ വ്യക്തമാക്കി.അതേസമയം, കഥാമോഷണം ആരോപിച്ച് എൻ എസ് മാധവൻ കത്തു നൽകിയിരുന്നെന്നും തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഫിലിം ചേംബർ ഭാരവാഹികള്‍ പറഞ്ഞു. തർക്കം പരിഹരിച്ചാൽ മാത്രമേ വിലക്ക് പിൻവലിക്കാനാവൂ എന്ന്ഫിലിം ചേംബർ ജനറൽ സെക്രട്ടറി ബി ആർ ജേക്കബ് പറഞ്ഞു.ഹേമന്ത് നായരുടെ സംവിധാനത്തിലൊരുങ്ങിയ ‘ഹിഗ്വിറ്റ’ റിലീസിനൊരുങ്ങവെയാണ് പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് തുടക്കമായത്. എൻ.എസ് മാധവന്‍റെ ചെറുകഥയായ ഹിഗ്വിറ്റയുടെ പേര് തന്‍റെ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് അദ്ദേഹം പരാതിപ്പെട്ടതോടെ ഹിഗ്വിറ്റയുടെ പേരിൽ തർക്കമാവുകയും ഫിലിം ചേംബർ സിനിമയുടെ പേര് വിലക്കുകയുമായിരുന്നു. ഫിലിം ചേംബറും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ പേരിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുമെന്നുറപ്പായി.

Previous articleകക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്
Next articleകൊച്ചിയിലെ 11 ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി