അഫ്ഘാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്ക്. സർക്കാർ സ്വകാര്യ സർവകലാശാലകളിൽ വിലക്ക് ഉടൻ ഏർപ്പെടുത്താൻ ഉത്തരുവുമായി താലിബാൻ
അഫ്ഘാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടു കൂടി അഫ്ഘാൻ സ്ത്രീ സ്വാതന്ദ്ര്യം ഏറെ ചർച്ചയായിരുന്നു. ഹൈ സ്കൂൾ വിദ്യാഭ്യാസം പെൺകുട്ടികൾക്കു താലിബാൻ നിഷേധിച്ചതോടെ നിരവധി വിദ്യാർത്ഥിനികളാണ് പ്രതിഷേധങ്ങളുമായി രംഗത്ത് എത്തിയിരുന്നത്. ഇപ്പോൾ സർവകലാശാലകളിൽ പെൺകുട്ടികളെ അനുവദിക്കരുതെന്നും നിലവിൽ പഠിക്കുന്നവരെ ഉടൻ പുറത്താക്കണമെന്നും താലിബാൻ അറിയിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അതേസമയം നടപടിയെ അപലപിച്ചു ഐക്യരാഷ്ട്ര സഭയും അമേരിക്കയും ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്.ഇത്തരത്