Home News ‘സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി’: വി ശിവൻകുട്ടി

‘സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി’: വി ശിവൻകുട്ടി

91
0

സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. പി എസ് സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയിൽ വരാത്ത സ്ഥിര – താത്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നികത്തുന്നത്.ഒഴിവുകൾ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിന് കൈമാറുന്നു.ഇവരിൽ നിന്നുള്ള സ്ഥാപനം ഒഴിവുകൾ നികത്തുന്നത്.എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വഴി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾക്ക് ആകുന്നുണ്ട്.ഇ–സംവിധാനവും എല്ലാ ഓഫീസിലും നടപ്പാക്കിയിട്ടുള്ള മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പിഎസ്‌സിയുടെ പരിധിയിൽ പെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്ന സർക്കാർ ഉത്തരവുകൾ പുല്ലുവില നൽകിയതാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയ നിയമങ്ങൾ അരങ്ങേറുന്നത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമനം നൽകിയവരെ പിരിച്ചുവിടണമെന്ന ഓംബുഡ്‌സ്മാൻ നിർദ്ദേശമാകട്ടെ തദ്ദേശഭരണ സ്ഥാപനങ്ങൾ അട്ടിമറിക്കുകയും ചെയ്യുന്നു.

Previous articleഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്: 10 വിസിമാരും വിശദീകരണം നൽകി
Next article‘മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരുള്ള കപ്പൽ നൈജീരിയക്ക് കൈമാറും’: എക്വറ്റോറിയൽ ഗിനി സർക്കാർ