സ്ത്രീപീഢനക്കേസ് റദ്ദാക്കണമെന്ന
ഉണ്ണിമുകുന്ദന്റെ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായില്ല. കേസ് നാളെ പരിഗണിക്കുന്നതിനായി മാറ്റി. ഉണ്ണി മുകുന്ദന് വേണ്ടി സൈബി ജോസ് കിടങ്ങൂർ ഹാജരായി. പരാതിക്കാരി ഒത്തുതീർപ്പിന് തയ്യാറായി എന്ന് സൈബി ജോസ് കിടങ്ങൂർ ആവർത്തിച്ചു. ഇക്കാര്യം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ തൻ്റെ കൈവശമുണ്ടന്ന് സൈബി ജോസ് വാദത്തിനിടെ പറഞ്ഞു. ഇ മെയിൽ വഴിയാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്. പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈവശമുണ്ടെന്നും കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ തയ്യാറാണെന്നും സൈബി കോടതിയെ അറിയിച്ചു