വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 26ന് രാവിലെ 11ന് സർക്കാർ ജീവനക്കാരും സ്കൂൾ, കോളേജ് വിദ്യാർഥികളും സ്ത്രീധന നിരോധന പ്രതിജ്ഞയെടുക്കും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനായി ‘ഓറഞ്ച് ദ വേൾഡ് കാമ്പയിൽ എൻഡ് വയലൻസ് എഗേൻസ്റ്റ് വിമൻ നൗ’ എന്ന പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുക്കുന്നത്. നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്നത്.