Home News സുപ്രധാന വിധി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി

സുപ്രധാന വിധി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി

73
0

സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാല് ജഡ്ജിമാരാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാൽ ചിലരെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിന്റെ വിധിയിൽ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നൽകണമെന്നും കോടതി ഭട്ട് കൂട്ടിച്ചേർത്തു.മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം ഉൾപ്പടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്നു 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കുന്നതിനെതിരെ ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. എസ്എൻഡിപി, ഡിഎംകെ, വിവിധ പിന്നാക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന മുന്നോക്ക സമുദായ മുന്നണി മറ്റ് സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.

Previous articleതലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം: പൊലീസിന് വീഴ്ച്ച 
Next articleവിഴിഞ്ഞം പദ്ധതി നിർമാണം: ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി