Home News സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്, ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്, ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം

43
0

2023ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. മെയ് 28നാണ് പ്രിലിമിനറി പരീക്ഷ.അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം. അന്നുതന്നെയാണ് വിജ്ഞാപനം ഇറങ്ങുക.ഫെബ്രുവരി 21 ആണ് അവസാന തീയതി. സെപ്റ്റംബര്‍ 15നാണ് മെയ്ന്‍ പരീക്ഷ തുടങ്ങുക. പരീക്ഷ അഞ്ചുദിവസം നീണ്ടുനില്‍ക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.upsc.gov.in.ല്‍ പ്രവേശിച്ച് എക്‌സാമിനേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോയാല്‍ പരീക്ഷയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. ഇതില്‍ കലണ്ടര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പുതിയ വെബ്‌പേജിലേക്കാണ് കൊണ്ടുപോകുക. ഇവിടെ ആന്യുവല്‍ കലണ്ടര്‍ 2023ല്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും.

Previous articleലോകകപ്പ് ആസ്വദിക്കാന്‍ ജില്ലകളില്‍ ബിഗ് സ്‌ക്രീന്‍ ഒരുക്കും: കായികമന്ത്രി വി അബ്ദുറഹിമാന്‍
Next articleഗുജറാത്ത് തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു