Home News സിനിമാ തിയേറ്ററിനുള്ളിൽ  റിവ്യുകൾക്ക് വിലക്ക്

സിനിമാ തിയേറ്ററിനുള്ളിൽ  റിവ്യുകൾക്ക് വിലക്ക്

33
0
സിനിമാ തിയേറ്ററിനുള്ളിൽ  റിവ്യുകൾക്ക് വിലക്ക്.  സിനിമകൾ ഒടി ടിക്ക് വിടുന്നത് 42 ദിവസമാക്കി ഉയർത്താനും തീരുമാനം. ഇതിനിടെ ഒ.ടി.ടി നിയന്ത്രണവും  കർശനമാക്കി. മുൻകൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകൾക്ക് മാത്രം   ഇളവ്  അനുവദിക്കാനും  കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗം തീരുമാനിച്ചു.
സിനിമകളുടെ ഇടവേള സമയത്തെ റിവ്യൂകൾക്ക്  പൂർണമായി ഇനി വിലക്ക് വരും. സിനിമ മുഴുവനായും പ്രദർശിപ്പിക്കും മുമ്പുള്ള റിവ്യൂകൾ സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിർമ്മാതാക്കളുടെയും തിയ്യേറ്റർ ഉടമകളുടെയും പരാതി കൂടി മുഖവിലക്കെടുത്താണ് തീരുമാനം. ഒപ്പം തിയേറ്റർ റിലീസ് ചെയ്ത സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്നത് 42 ദിവസമാക്കി ഉയർത്തുന്നതും ഫിലിം ചേമ്പർ  യോഗത്തിൽ ചർച്ച ചെയ്തു . നിലവിൽ ഇത് 30 ദിവസമാണ്. 42 ദിവസമെന്നുള്ളത് കൊറോണ സമയത്ത് സീറ്റിങ്ങ് കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ചപ്പോഴാണ് 30 ദിവസമാക്കി ചുരുക്കിയത്. നിലവിൽ സീറ്റിങ്ങ് കപ്പാസിറ്റി നൂറു ശതമാനമായതിനാൽ വീണ്ടും 42 ദിവസമാക്കണമെന്നുള്ള തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിലപാട് സംഘടനകൾ  അംഗീകരിച്ചു. എന്നാൽ മാർച്ച് 31 നുള്ളിൽ ഒടി ടി പ്ലാറ്റ്ഫോമുകളുമായി കരാർ ഒപ്പിട്ടവർക്ക്  ഇളവ് അനുവദിക്കും.
ഏപ്രിൽ 1 മുതൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് 42 ദിവസം ബാധകമാക്കാനും സംഘടകൾ തീരുമാനിച്ചു. കൊച്ചിയിൽ  ഫിലിം ചേമ്പർ ഓഫീസിൽ  വെച്ച് നടന്ന യോഗത്തിൽ താര സംഘടന അമ്മ. സിനിമ വിതരണക്കാരുടെ സംഘടന. തീയറ്ററുമകളുടെ സംഘടനയായ ഫിയോക്.ഫെഫ്‍ക. തുടങ്ങിയ സംഘടനകളാണ്  പങ്കെടുത്തത്
Previous articleട്രാൻസ്മെൻ ആയ സഹദ് കുഞ്ഞിന് ജന്മം നൽകി: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ
Next articleഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് രാജി വെച്ചു