Home News സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണം ഫലം കണ്ടു; കെ എസ് ആർ ടി സി ഹൈക്കോടതിയിൽ

സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണം ഫലം കണ്ടു; കെ എസ് ആർ ടി സി ഹൈക്കോടതിയിൽ

96
0

സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണം ഫലം കണ്ടെന്നു കെ എസ് ആർ ടി സി ഹൈക്കോടതിയിൽ. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ കെ എസ്‌ ആര്‍ ടി സി വിശദീകരണം നല്‍കിയത്.സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതെന്നും ഡ്യൂട്ടി പരിഷ്ക്കരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെ എസ്‌ ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു.സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണം ഫലം കണ്ടു. പ്രതിസന്ധി ഘട്ടത്തില്‍ ഡ്യൂട്ടി പരിഷ്ക്കരണം വലിയ ആശ്വാസമാകുന്നുവെന്നാണ് കെ എസ് ആര്‍ ടി സി കോടതിയില്‍ സ്വീകരിച്ച നിലപാട്.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാറശ്ശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയത്. അടുത്ത ഘട്ടത്തില്‍ മറ്റ് ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിഷ്ക്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയില്‍ വന്‍ വരുമാന വര്‍ധനയാണ് ഉണ്ടായത്.ഡിപ്പോയില്‍ മുന്‍പുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌ ദിവസേന ശരാശരി 80,000 മുതൽ 90,000 രൂപ വരെ വരുമാനം വര്‍ധിച്ചതായി കെഎസ്‌ആര്‍ടിസി കേരളാ ഹൈക്കോടതിയെ അറിയിച്ചു.

Previous articleവാണിജ്യ പാചകവാതക സിലിണ്ടർ: ഇൻസെന്റീവുകൾ പിൻവലിച്ച് കേന്ദ്രസർക്കാർ
Next articleഇരട്ട നികുതിക്കു സ്‌റ്റേ ഇല്ല; കേരളത്തില്‍ ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സംസ്ഥാനത്തും നികുതി ഈടാക്കാം