Home News സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനം: സർക്കാറിന്റെ ഇടക്കാല ആവശ്യം കോടതി നിരസിച്ചു

സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനം: സർക്കാറിന്റെ ഇടക്കാല ആവശ്യം കോടതി നിരസിച്ചു

109
0

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സിസാ തോമസിനു നൽകിയ ഗവർണറുടെ
നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ഗവർണർ ഉൾപ്പെടെ എതിർകക്ഷികൾക്കെല്ലാം നോട്ടിസയച്ചു. ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.സാങ്കേതിക സർവ്വകലാശാല വി സി യുടെ താത്കാലിക നിയമനംനിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാര്‍ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.വിസിയുടെ പേര് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു. സിസാ തോമസിൻ്റെ നിയമനം നിയമവിരുദ്ധമായതിനാൽ സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ കോടതി സ്‌റ്റേ അനുവദിച്ചില്ല. നിയമനം സ്റ്റേ ചെയ്താൽ സാങ്കേതിക സർവകലാശാലയ്ക്ക് വിസി ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ എന്ന ഇടക്കാല ആവശ്യം കോടതി നിരസിച്ചത്. ഹരജിയിലെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. യു ജി സി യെ കേസിൽ കക്ഷി ചേർത്ത കോടതി , ഗവർണർ ഉൾപ്പെടെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസയച്ചു.

Previous articleനിയമന കത്ത് വിവാദം:,മേയറുടെ ഓഫിസ് ഉപരോധിച്ച്  ബിജെപി,ധർണയുമായി കോൺഗ്രസ്
Next articleനാഷണൽ ഹെറാൾഡ് കേസ്: സോണിയ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യും