Home News സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു: വിഎൻ വാസവൻ

സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു: വിഎൻ വാസവൻ

35
0
സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചതായി മന്ത്രി  വിഎൻ വാസവൻ. കാൽ ശതമാനം മുതൽ അര ശതമാനം വരെയാണ് വർധന.
നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച്
മലപ്പുറത്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിനാണ് തുടക്കമായത്.  ‘സഹകരണ നിക്ഷേപം കേരള വികസനത്തിന്’  എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുള്ള യജ്ഞം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.  സഹകരണ മേഖലയിലെ സഹകാരികൾക്ക് കൂടുതൽ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത് . ഇതിന്റെ ഭാഗമായാണ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വർധന.
O.25 ശതമാനം  മുതൽ 0.50 ശതമാനം  വരെയാണ് വിവിധ നിക്ഷേപ പദ്ധതികൾക്കുള്ള  പലിശ വർധിപ്പിച്ചത്.
Previous articleവനിതാ ടി20: ഇന്ത്യ ഇന്ന് അയർലണ്ടിനെ നേരിടും
Next articleKSRTCയിലെ പുതിയ ശമ്പള ഉത്തരവ്: മുഖ്യമന്ത്രിക്ക് 10000 കത്തയക്കല്‍ പരിപാടിക്ക് തുടക്കമായി