Home News സയ്യദ് അഖ്തർ മിർസ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ ചെയർമാൻ

സയ്യദ് അഖ്തർ മിർസ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ ചെയർമാൻ

20
0
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യദ് അഖ്തർ മിർസയെ നിയമിച്ചു. അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സ്ഥാപനത്തെ ദേശീയ തലത്തിലേക്ക് ഉയർത്തണം. വിദ്യാർത്ഥികളുടെ കൂടി അഭിപ്രായത്തിൽ എത്തും തുടർ പ്രവർത്തനമെന്നും സയ്യദ് അഖ്തർ മിർസ വ്യക്തമാക്കി. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഡയറക്ടർ ശങ്കർ മോഹനും പിന്നാലെ അടൂർ ഗോപാലകൃഷ്ണനും രാജി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകൻ സയ്യദ് അഖ്തർ മിർസയെ പുതിയ ചെയർമാനായി സർക്കാർ നിയമിച്ചത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെ പഠിച്ച് മുന്നോട്ട് പോകുമെന്ന് സയ്യദ് അഖ്തർ മിർസ പറഞ്ഞു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരുമായി ആശയവിനിമയം നടത്തും. സ്ഥാപനത്തെ സെൻറർ ഫോർ എക്സലസ് ആക്കി ഉയർത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. മുൻ അധ്യാപകർക്കൊപ്പം ദേശീയതലത്തിലെ ചലച്ചിത്ര പ്രവർത്തകരും വിദ്യാർത്ഥികളുമായി ആശയ വിനിമയത്തിന് സ്ഥാപനം എത്തിക്കുമെന്നും മിർസ വ്യക്തമാക്കി. ചുമതല ഏറ്റെടുത്ത മിർസ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. പുതിയ ഡയറക്ടറെ സംബന്ധിച്ചും ഉടൻ തീരുമാനം ഉണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Previous articleആ ചിരി ഇനിയില്ല: സുബി സുരേഷിന് അന്തിമോപചാരം അർപ്പിച്ച് നാട്
Next articleകെടിയു വിസി നിയമനം: സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ