Home News സമ്പൂർണ്ണ കുടിവെള്ള ലഭ്യത 2024 ഓടെ പൂർത്തിയാക്കും : റോഷി അഗസ്റ്റിൻ

സമ്പൂർണ്ണ കുടിവെള്ള ലഭ്യത 2024 ഓടെ പൂർത്തിയാക്കും : റോഷി അഗസ്റ്റിൻ

77
0

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ സമ്പൂർണ്ണ കുടിവെള്ള ലഭ്യതക്കുള്ള നടപടികൾ 2024 ഓടെ പൂർണമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഒന്നരവർഷംകൊണ്ട് 13 ലക്ഷം പുതിയ കണക്ക് കൊടുത്തു. കോഴിക്കോട് ജില്ലയിലെ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി.
സംസ്ഥാനത്ത് എല്ലായിടത്തും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് ജില്ലയിൽ പൂർണ്ണമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് 3821.78 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി അവലോകന യോഗശേഷം മന്ത്രി റോഷി അറസ്റ്റിൽ പറഞ്ഞു. എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവൃത്തികൾ പുരോഗമിക്കുന്നു. പദ്ധതിയിൽ സാങ്കേതികമായി ഉണ്ടാവുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ജില്ലാതല യോഗങ്ങൾ ചേരുന്നത്. 7 ജില്ലകളിൽ അവലോകനയോഗം പൂർത്തിയായി.മുമ്പ് കോഴിക്കോട് ജില്ലയിൽ കുടിവെള്ള കണക്ക് 86,272 ആണ്. ജലജീവൻ മിഷൻ തുടങ്ങിയ ശേഷം 82,951 കണക്ഷൻ കൂടി നൽകി. ഇനി മൂന്നു ലക്ഷത്തി നാല്പത്തി അയ്യായിരം കണക്ക് കൂടി കൊടുക്കാനുണ്ടെന്നും അതിനുള്ള ശ്രമകരമായ ജോലിയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Previous articleഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിൽ
Next articleനിവിൻ പോളി ചിത്രം യേഴ് കടൽ യേഴ് മലൈ: ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി