സപ്ലൈകോയുടെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ഫെയറുകള്‍ക്ക് തുടക്കമായി. ജനുവരി 2-വരെ ഫെയറുകള്‍ പ്രവര്‍ത്തിക്കും. ഉത്സവകാലത്ത് പൊതുവിപണിയിയിലെ വില നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു.ഉത്സവകാലത്ത് ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളില്‍ എത്തിക്കുക. പൊതുവിപണിയിയിലെ വില നിയന്ത്രിക്കുക ഇവയാണ് സര്‍ക്കാര്‍ ലക്ഷ്യം. സപ്ലൈകോയുടെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ഫെയറുകള്‍ക്ക് തുടക്കമായി. ഗതാഗമന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഴുവന്‍ ജില്ലകളിലും ജില്ലാതല ഫെയറുകള്‍ നടക്കും. വിപണന കേന്ദ്രങ്ങളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുമുണ്ട്. മേള ജനുവരി 2 വരെ നീളും. താലൂക്ക് ഫെയറുകള്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ എന്നിവ ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി 2 വരെ വിപണനകേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം 8 വരെയാണ് വിപണനകേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം.