Home News സത്യജിത്ത് റേ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു: പുരസ്‌കാര നിറവിൽ ചാണ

സത്യജിത്ത് റേ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു: പുരസ്‌കാര നിറവിൽ ചാണ

38
0

അഞ്ചാമത് സത്യജിത്ത് റേ പുരസ്ക്കാരവും സത്യജിത്ത് റേ ഗോള്‍ഡന്‍ എ ആര്‍ സി ഫിലിം അവാര്‍ഡും എറണാകുളം പ്രസ്സ് ക്ലബിലാണ് പ്രഖ്യാപിച്ചത്.  പുരസ്‌കാര നിറവിൽ ഭീമൻ രഘുവിന്റെ ചാണ.   സത്യജിത്ത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്ക്കാരം നടന്‍ ഭീമന്‍ രഘുവിന് ലഭിച്ചു. ഭീമൻ രഘുവിന്റെ  ആദ്യ സംവിധാന സിനിമയായ ‘ചാണ ‘എന്ന പുതിയ ചിത്രമാണ് പുരസ്ക്കാരത്തിന് അർഹമായത്. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേതാവിനുള്ള  പ്രത്യേക പുരസ്കാരവും നടന് ലഭിച്ചു. ചിത്രത്തിലെ മികച്ച  ബാലനടിക്കുള്ള പുരസ്ക്കാരം മീനാക്ഷി ചന്ദ്രനും, സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം വില്ലന്‍ കഥാപാത്രത്തിനെ അവതരിപ്പിച്ച വിഷ്ണു റാമിനും ലഭിച്ചു. മൂന്ന് പുരസ്ക്കാരങ്ങളാണ്  ചാണയ്ക്ക്ലഭിച്ചത്. വേണു ബി നായര്‍, മോഹന്‍ ശര്‍മ്മ, ബാലു കരിയത്ത് ഉദയന്‍ അമ്പാടി, പ്രമീള, സജിന്‍ ലാല്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ചാണ’ ഈ മാസം റിലീസ് ചെയ്യും.

Previous articleഎംജി സർവ്വകലാശാല കലോത്സവം: അനേക 2023’ന് ഇന്ന് കൊച്ചിയിൽ തിരി തെളിയും
Next articleജനങ്ങൾക്ക് ഇരുട്ടടി: പലിശാ നിരക്കുകൾ വീണ്ടും കൂട്ടി റിസർവ് ബാങ്ക്