Home News സംസ്ഥാന സർക്കാരിന്റെ  ക്ഷേമപെൻഷൻ ഒന്നിച്ച്; രണ്ടു മാസത്തെ 3200 രൂപവീതം ലഭിക്കും

സംസ്ഥാന സർക്കാരിന്റെ  ക്ഷേമപെൻഷൻ ഒന്നിച്ച്; രണ്ടു മാസത്തെ 3200 രൂപവീതം ലഭിക്കും

32
0

സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും നാളെ മുതൽ വിതരണം ചെയ്യും. ഡിസംബർ 15നകം വിതരണം പൂർത്തിയാക്കും. ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകും. ഇതിനായി 1800 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.3200 രൂപവീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കും. സാമൂഹികസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് ഉത്തരവിറങ്ങി. രണ്ടുഗഡു ഒരുമിച്ച് നൽകുന്നതിനാൽ വിതരണത്തിന് സഹകരണ ബാങ്കുകൾക്ക് ഒരു ഗഡുവിന്റെ ഇൻസെന്റീവ് മാത്രമേ ലഭിക്കൂ എന്നും ഉത്തരവിൽ പറയുന്നു. ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.

Previous articleഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്  തിങ്കളാഴ്ച
Next articleഓസ്ട്രേലിയ – അര്ജന്റീന പ്രീ ക്വാർട്ടർ മത്സരം: മെസ്സിയുടെ 1000 മത്സരങ്ങൾ തികഞ്ഞ വേദി