സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറു വേദികളിലായി അയ്യായിരത്തോളം കുട്ടികളാണ് മത്സരിക്കുന്നത്. മേളയുടെ രജിസ്ട്രേഷൻ എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചു.കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള കൗമാര ശാസ്ത്ര പ്രതിഭകൾ കൊച്ചിയിൽ സംഗമിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തനപരിചയം, ഐടി, ഗണിതശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിൽ 154 ഇനങ്ങളിലാണ് മത്സരം. അയ്യായിരത്തിയധികം വിദ്യാർത്ഥികളെ പങ്കെടുക്കുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കുട്ടികൾക്കുള്ള താമസ സൗകര്യവും പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകപ്പുരയും സജീവമായി കഴിഞ്ഞു. നഗരത്തിലെ വിവിധ സ്കൂളുകളിൽ മത്സരത്തിനുള്ള ആറ് വേദികളും സജ്ജമാണ്.പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു എറണാകുളം ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്നതോടെ ശാസ്ത്രമേളയ്ക്ക് തുടക്കമാകും. ടൗൺഹാളിൽ വിദ്യാഭ്യാസ വി ശിവൻകുട്ടി മേള മന്ത്രിയായി ഉദ്ഘാടനം ചെയ്യും.