Home News സംസ്ഥാന സ്കൂൾ കായികമേള: കിരീടം സ്വന്തമാക്കി പാലക്കാട്‌

സംസ്ഥാന സ്കൂൾ കായികമേള: കിരീടം സ്വന്തമാക്കി പാലക്കാട്‌

35
0

സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം നിലനിർത്തി പാലക്കാട്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാടിന്റെ കിരീടനേട്ടം. അപ്രതീക്ഷിത മുന്നേറ്റവുമായി മലപ്പുറം രണ്ടാമത് എത്തി. സ്കൂളുകളിൽ ഐഡിയൽ HSS ന്റെ മുന്നേറ്റത്തിനും കായികോത്സവ വേദി സാക്ഷിയായി.
തുടക്കം മുതൽ ഒടുക്കം വരെ പാലക്കാട്‌ മാത്രമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്.. മുണ്ടൂർ, പറളി, ചിറ്റൂർ സ്കൂളുകളുടെ ചിറകിലേറിയപ്പോൾ പാലക്കാടിനു ജയം അനായാസമായി.. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 32 സ്വർണമുൾപ്പടെ 269 പോയിന്റോടെയാണ് പാലക്കാട് കിരീടം നില നിർത്തിയത്…
അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ 149 പോയിന്റ്റുമായി മലപ്പുറം രണ്ടാമതെത്തി.. കായിക കേരളത്തിന്റെ കോഴിക്കോട് ജില്ലയാണ് മൂന്നാമത്… കഴിഞ്ഞ മേളയിലെ പ്രകടനത്തിന്റെ നിഴലിൽ മാത്രം ഒതുങ്ങിയ എറണാകുളത്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ മലപ്പുറം ഐഡിയൽ സ്കൂളിന്റെ മുന്നേറ്റത്തിനും മേള സാക്ഷ്യം വഹിച്ചു. 7 സ്വർണവുമായി 66 പോയിന്റുകൾ നേടി ഒന്നാമത്. പാലക്കാട് കെ എച് എസ് കുമരം പുത്തൂർ രണ്ടാമത്തെത്തി. മാർ ബേസിൽ HSS ന്റെ പ്രകടനം പിന്നാക്കം പോകുന്നതും മേള കണ്ടു. ആകെ ആറു മീറ്റ് റെക്കോർഡുകൾ മാത്രം പിറന്ന മേളയിൽ 5 ഉം ത്രോ ഇനങ്ങളിൽ. ട്രാക്ക് ഇനത്തിൽ പോൾ വാൾട്ടിൽ മാത്രമാണ് മീറ്റ് റെക്കോർഡ് പിറന്നത്. കായികോത്സവത്തിന്റെ സമാപന സമ്മേളനം വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പാട്യപദ്ധതി പരിഷ്കാരണത്തിൽ കായിക മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് അദ്ദേഹം വ്യകതമാക്കി..ഭാവി കായിക കേരളം വരവറിയിച്ചത്തിനൊപ്പം മികച്ച സംഘടനം കൊണ്ടും വേറിട്ടതായിരുന്നു നാല് ദിവസങ്ങൾ നീണ്ടു നിന്ന കായിക മേള

Previous articleകൊച്ചിയിലെ 11 ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
Next articleവിഴിഞ്ഞം സമരം: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയകരം