സംസ്ഥാന റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടർ ഗീത എ ഐഎസും സബ് കലക്ടറായി ശ്രീലക്ഷമി ആറും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന റവന്യൂ വകുപ്പിന്റെ 2022ലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച കലക്ടർക്കുള്ള പുരസ്കാരം വയനാട് ജില്ലാ കലക്ടർ ഗീത എ ഐ എ എസിന് ലഭിച്ചു. മാനന്തവാടി സബ് കലക്ടർ ശ്രീലക്ഷ്മി ആർ ഐ എ എസിനാണ് മികച്ച സബ് കലക്ടർക്കുള്ള പുരസ്കാരം. മികച്ച ഡെപ്യൂട്ടി കലക്ടർക്കുള്ള പുരസ്കാരം പാലക്കാട്ടെ എൻ ബാല സുബ്രമണ്യത്തിനും ലഭിച്ചു. വയനാടാണ് മികച്ച കലക്ട്രേറ്റായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ് മാനന്തവാടിയാണ്. മികച്ച താലൂക്ക് ഓഫീസായി തൃശ്ശൂരും തെരഞ്ഞെടുക്കപ്പെട്ടു.