Home News സംസ്ഥാനത്ത് 2.71 കോടിയിലേറെ വോട്ടർമാർ; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് 2.71 കോടിയിലേറെ വോട്ടർമാർ; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

74
0

സംസ്ഥാനത്ത് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (http://www.ceo.kerala.gov.in) വിവരങ്ങൾ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും, വില്ലേജ് ഓഫിസുകളിലും, ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും വിവരങ്ങൾ ലഭിക്കും. പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഇന്നുമുതൽ ഡിസംബർ എട്ടുവരെ സമയ‌മുണ്ട്.2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ സംസ്ഥാനത്തെ 2,73,65,345 വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്. ഇത്തവണ മുതൽ   17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടർ പട്ടികയിൽ ഇടം നൽകുകയും ചെയ്യും

Previous articleഖത്തർ ലോകകപ്പ്: ഫ്രാൻസ് അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു
Next articleഖത്തർ ലോകകപ്പ് : പുതിയ സ്റ്റൈലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ