സംസ്ഥാനത്ത് സിറ്റിംഗ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാനത്തിന് ആവശ്യമുള്ളവരെയും പുറത്ത് പോകാൻ താല്പര്യം ഉള്ളവരുടെയും എണ്ണം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. അതിന് അനുസരിച്ചുള്ള ഇടപെടൽ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ മേഖലയിൽ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനും കർമ പദ്ധതി ആവിഷ്കരിക്കാനും മന്ത്രി നിർദ്ദേശം നൽകി