Home News സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം

സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം

71
0

ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിൽ മാറ്റം. വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3:40ന് പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 5:30ന് ചെന്നൈയിൽ എത്തും. നേരത്തെ 5:50നാണ് എത്തിയിരുന്നത്.കേരളത്തിലെ മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയം: ചേർത്തല (വൈകിട്ട്: 4.01), തുറവൂർ (4.12), എറണാകുളം ജങ്ഷൻ (5.05), എറണാകുളം ടൗൺ (5.18), ആലുവ (5.48), അങ്കമാലി (5.59), ചാലക്കുടി (6.13), ഇരിങ്ങാലക്കുട (6.22), തൃശൂർ (6.55), പൂങ്കുന്നം (രാത്രി: 7.01), വടക്കാഞ്ചേരി (7.17), ഒറ്റപ്പാലം (7.47), പാലക്കാട് ജങ്ഷൻ (8.12).എറണാകുളം ജങ്ഷനിൽ നിന്ന് വൈകിട്ട് 5:15ന് പുറപ്പെടുന്ന പട്ന ജങ്ഷൻ ദ്വൈവാര എക്സ്പ്രസിന്റെ (22643) സമയക്രമത്തിൽ 14 മുതൽ മാറ്റമുണ്ടാകും.വൈകിട്ട് 5:20 ആണു പുതുക്കിയ സമയം.

Previous articleഐ ലീഗ് ഫുട്ബോൾ: ഗോകുലം കേരള എഫ്സി – മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബ് പോരാട്ടം ഇന്ന്
Next articleശബരിമല തീര്‍ഥാടനം; പമ്പയില്‍ കണ്‍ട്രോള്‍ റൂം; ആരോഗ്യ വകുപ്പ് സജ്ജം