Home News സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

76
0

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്.9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും മഴ തുടരും.ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്തായി ഉണ്ടായ ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം.

Previous articleആധാര്‍ രേഖ പുതുക്കല്‍ നിര്‍ബന്ധമല്ല; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാർ
Next articleഐ ലീഗ് ഫുട്ബോൾ: ഗോകുലം കേരള എഫ്സി – മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബ് പോരാട്ടം ഇന്ന്